കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം: സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഹൈക്കോടതി സ്റ്റേ

കൊച്ചി:കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയിലെ ജവഹര്‍ സ്‌കൂള്‍ തുറക്കാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് ഉത്തരവിട്ടത്.

സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഡി.പി.ഐയുടെ നിര്‍ദേശത്തിനെതിരെ സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കഴിഞ്ഞ 15ന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് പട്ടിക്കൂട്ടില്‍ അടച്ച എല്‍.കെ.ജി വിദ്യാര്‍ഥിയുടെ അമ്മ സമര്‍പിച്ച ഹരജിയില്‍ ആണ് ഹൈകോടതിയുടെ ഇടപെടല്‍. സ്‌പെഷല്‍ സെക്രട്ടറിയുടെ ഉത്തരവ് കോടതി സസ്‌പെന്റ് ചെയ്യുകയായിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

Top