കുട്ടികള്‍ക്ക് ടാബുമായി ആമസോണ്‍

ആമസോണ്‍ കുട്ടികള്‍ക്കായുള്ള ഒരു ടാബ് ലെറ്റുമായി എത്തിയിരിക്കുന്നു. കിന്‍ഡില്‍ ഫയര്‍ എച്ച്.ഡി കിഡ്‌സ് എഡിഷനാണ് ആമസോണ്‍ ഇറക്കിയിരിക്കുന്നത്. ആറിഞ്ച്, ഏഴിഞ്ച് എന്നീ വലിപ്പങ്ങളിലാണ് കുട്ടികള്‍ക്കായി ഈ ടാബ് എത്തുന്നത്. 3000 രൂപയാണ് ഇതിന്റെ ഇന്ത്യയില്‍ വില.

ഗോറില്ല ഗ്ലാസ് സംരക്ഷണം ഉള്ളതിനാല്‍ കുട്ടികളുടെ കയ്യില്‍ നിന്നും വീണാലും പ്രശ്‌നം ഉണ്ടാകില്ല. 1280 ഗുണം 800 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. 1.5 ജിഗാ ഹെര്‍ട്‌സ് മീഡിയാ ടെക്കാണ് പ്രോസസ്സര്‍. ജിഗാബൈറ്റാണ് റാം.

ഒപ്പം ആമസോണ്‍ ഫ്രീ ടൈം ആണ്‍ലിമിറ്റഡ് സര്‍വ്വീസ് ഒരു വര്‍ഷത്തേക്ക്  ഇതില്‍ ലഭിക്കും. അതായത് കുട്ടികള്‍ക്ക് ആവശ്യമായുള്ള ആപ്ലികേഷനുകള്‍ തീര്‍ത്തും ഫ്രീയായി ലഭിക്കും. ഇതുവഴി കുട്ടികള്‍ക്ക് ആവശ്യമായ ഗെയിമുകള്‍, ബുക്കുകള്‍, ഗാനങ്ങള്‍ എന്നീവ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റും.

ഒക്ടോബറില്‍  ആമസോണ്‍ ഓണ്‍ലൈന്‍ വഴി ഇത് ലഭിക്കും. ഈ ടാബില്‍ പരസ്യങ്ങളെ ബ്ലോക്ക് ചെയ്യുന്ന പ്രത്യേക ആപ്ലികേഷനും ആമസോണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

Top