കൊച്ചി: അന്യസംസ്ഥാനത്തെ കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമങ്ങില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കോടതി നടപടി. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പൂര്‍ണവിവരം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷനും ജസ്റ്റീസ് എഎം ഷെഫീക്കും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നാലാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുളള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുട്ടികളെ കടത്തിയ കേസ് നിലവില്‍ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കോടതി സ്വമേധയാ കേസെടുത്തത്.
കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു
