ലാല്‍ ജോസിന്റെ ശിഷ്യന്‍ രഘുരാമവര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ദീപ്തി സതിയും അനുശ്രീയും നായികമാരാവുന്നു. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ് നായകരുടെ വേഷത്തില്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ദീപ്തി സതിയുടെ മുടി വളര്‍ത്തിയുള്ള രൂപമായിരിക്കും ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.
എം. സിന്ധുരാജ് തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന താരം. എം.ടി.എം പ്രൊഡക്ഷന്‍ ആന്‍ഡ് വേല്‍ഹീളോ ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ് 15ന് കോഴിക്കോട്ട് ആരംഭിക്കും.
പട്ടാളം മുതല്‍ നീന വരെയുള്ള സിനിമകളില്‍ ലാല്‍ ജോസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു രഘുരാമവര്‍മ്മ. മുപ്പത് ദിവസമാണ് ഷൂട്ടിംഗ്.


