കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ലാല്ജോസിന്റെ പ്രധാന സഹായിയായിരുന്ന രഘുരാമവര്മ സംവിധായകനാകുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളില് എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എം.സിന്ധുരാജാണ്.
ചിത്രത്തില് സുരാജ് വെഞ്ഞാറമ്മൂട്, കെ.പി.എ.സി. ലളിത, മാമുക്കോയ, സാജു നവോദയ (പാഷാണം ഷാജി) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ബിജിബാലിന്റേതാണ് സംഗീതം. ഛായാഗ്രഹണം എസ്. കുമാര്. എം.ടി.എം. പ്രൊഡക്ഷന് ഹൗസ് ആന്ഡ് വെല്ഫ്ലോ ടാക്കീസിന്റെ ബാനറില് ഷൈന്, ബാബു, ബെന്നി, രമേഷ് നമ്പ്യാര് എന്നിവര് ചേര്ന്നാണ് ഈ ചിത്രം നിര്മിക്കുന്നത്.
ജൂലായ് മൂന്നാംവാരത്തില് കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം എല്.ജെ. ഫിലിംസ് റിലീസ് പ്രദര്ശനത്തിനെത്തിക്കുന്നു. പി.ആര്.ഒ: വാഴൂര് ജോസ്.


