കിസ് ഓഫ് ലവ് സമരം ഇന്ന്

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ ഇന്ന് ചുംബന പ്രതിഷേധം. ഫ്രീ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിക്കെത്തുന്നവരെ എതിര്‍ക്കുമെന്ന് നിരവധി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. പരിപാടി നടത്തുമെന്ന് സംഘാടകരും എതിര്‍ക്കുമെന്ന് വിവിധ സംഘടനകളും ഉറച്ച തീരുമാനത്തില്‍ തന്നെയാണ്.

നൂറിലേരെ പേരെയാണ് തങ്ങള്‍ ചുംബന പ്രതിഷേധത്തിനായി പ്രതീഷിക്കുന്നതെന്നും സദാചാര ലംഘനമെന്ന് ചിലര്‍ കരുതുന്ന കാര്യങ്ങളൊന്നും കിസ് ഓഫ് ലവ് പരിപാടിയിലില്ലെന്നും ഇതിന്റെ സംഘാടകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top