ഇറാക്കിലെ ദിയാല പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 മരണം

ബാഗ്ദാദ്: കിഴക്കന്‍ ഇറാക്കിലെ ദിയാല പ്രവിശ്യയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. ദിയാല പ്രവിശ്യയിലെ ബലാദ് റസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്.

കാറിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. പടിഞ്ഞാറന്‍ കവാടത്തിലൂടെ നഗരത്തില്‍ പ്രവേശിച്ച ചാവേര്‍ മാര്‍ക്കറ്റിനു സമീപം കാര്‍ നിര്‍ത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.ഷിയാ സുന്നി വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ദിയാല പ്രവിശ്യയില്‍ തീവ്രവാദി ആക്രമണം രൂക്ഷമാണ്.

Top