കിടിലന്‍ സ്‌പോര്‍ട്‌സ് ബൈക്ക് ജിടി 250 ആറുമായി ഹ്യോസങ് ഇന്ത്യന്‍ വപണിയില്‍

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് ഒരുപിടി മോഡലുകളുമായി കൊറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹ്യോസങ് എത്തുന്നു. ഹ്യോസങ്ങിന്റെ എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് ജിടി 250 ആര്‍. ഇതിന്റെ ബോഡി ഫെയറിങ് ജിടി 650 ആറുമായി സമാനത തോന്നിക്കുന്ന തരത്തിലാണ്.

28 ബിഎച്ച്പി 22.07 എന്‍എം ശേഷിയുള്ള 249 സിസി വി ട്വിന്‍ ഓയില്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഈ മോഡലിന്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള മോഡലിന് ലീറ്ററിന് 35 കിലോമീറ്ററാണ് മൈലേജ്. മണിക്കൂറില്‍ 140 കിമീ ആണ് പരമാവധി വേഗം.

കറുപ്പ് ചുവപ്പ്, വെളുപ്പ് ചുവപ്പ് , സില്‍വര്‍ ചുവപ്പ് എന്നീ വര്‍ണ്ണസങ്കലനങ്ങളില്‍ ലഭ്യാണ്. ഹോണ്ട സിബിആര്‍ 250 ആര്‍ , കാവസാക്കി നിഞ്ജ 300 എന്നിവയോടാണ് ജിടി 250 ആര്‍ന് മത്സരിക്കേണ്ടത്.

ജിടി 250ആറിന് പുറമെ , ജിടി 650ആര്‍ , അക്വില 250, അക്വില പിആര്‍ഒ , എസ്ടി 7 തുടങ്ങിയ മോഡലുകളും ഡിഎസ്‌കെ ഹ്യോസംഗ് പുറത്തിറക്കിയിട്ടുണ്ട്. 3 ലക്ഷം വരെയാണ് ഏകദേശവില.

കൊറിയന്‍ കമ്പനി എസ് ആന്‍ഡ് ടി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് ഹ്യുസങ് . പുണെ ആസ്ഥാനമായ ഡിഎസ്‌കെ മോട്ടോര്‍ വീല്‍സാണ് ഹ്യുസങ് ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നത്.

Top