കിടിലന്‍ ഗെറ്റപ്പില്‍ പുലിമുരുകന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം പുലിമുരുകന്റ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന് പ്രാധാന്യമുള്ള ഈ ബിഗ്ബജറ്റ് ചിത്രത്തിന് ചടുലരംഗങ്ങള്‍ ഒരുക്കുന്നത് വിഖ്യാത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ്. അന്യന്‍,യന്തിരന്‍, ശിവജി,ഐ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള പീറ്റര്‍ ഹെയ്‌നിന്റെ ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍.

ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ-സിബി കെ തോമസ് ടീമിന്റെതാണ് തിരക്കഥ. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരി രാജയ്ക്ക് തിരക്കഥയൊരുക്കിയത് ഉദയ്-സിബി ടീമായിരുന്നു.ഗോപീസുന്ദറാണ് സംഗീതം.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വിയറ്റ്‌നാമില്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ട ചിത്രീകരണം കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Top