കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പൊലിസും റെയില്‍വെ സുരക്ഷാവിഭാഗവും പരിശോധന നടത്തിയെങ്കിലസും ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആല്‍ഫ കണ്‍ട്രോള്‍ യൂണിറ്റിലേക്കാണ് മൊബൈലില്‍ അജ്ഞാത സന്ദേശമെത്തിയത്. ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസും ആര്‍.പി.എഫും ഡോഗ് സ്‌ക്വാഡും ഉടനെ തിരച്ചില്‍ നടത്തി. സന്ദേശമെത്തിയത് മംഗലാപുരം കേന്ദ്രീകരിച്ചാണെന്ന് ടവര്‍ മുഖാന്തരമുള്ള പരിശോധനയില്‍ കണ്ടെത്തി. ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം തിരുവനന്തപുരം മലബാര്‍ , പൂനെ എറണാകുളം , പരശുറാം, നിസാമുദ്ദീന്‍, കൊച്ചുവേളി എക്‌സ് പ്രസ് ട്രെയിനുകള്‍ അരമണിക്കൂറോളം പിടിച്ചിട്ടു.

Top