കാഷ്യൂ കോര്‍പറേഷന്‍ സ്വകാര്യ ബാങ്കില്‍15 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തല്‍

തിരുവനന്തപുരം: കാഷ്യൂ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടലംഘനം ഉണ്ടായതായി റിപ്പോര്‍ട്ട്. 15 കോടി രൂപ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതായാണ് കണ്ടെത്തല്‍.

സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കരുതെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് കോര്‍പ്പറേഷന്റെ നടപടി.

മുമ്പും കാഷ്യൂ കോര്‍പ്പറേഷനില്‍ നിന്നും സമാനമായ നീക്കം ഉണ്ടായിട്ടുണ്ട്. സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണിത്. മേധാവികളുടെ തന്നിഷ്ടപ്രകാരമാണ് കാഷ്യൂ കോര്‍പ്പറേഷനില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

ചട്ടം ലംഘിച്ച ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടിയെടുക്കാം. നിക്ഷേപ തുകയുടെ 18 ശതമാനം പലിശ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും നിയമമുണ്ട്.

Top