കാഷ്മീരില്‍ കഴിഞ്ഞ മാസം സൈനീകര്‍ വധിച്ചത് 14 ഭീകരരെ

ജമ്മു: കാഷ്മീരില്‍ സെപ്റ്റംബറില്‍ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം 14 തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈനിക വക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമി പറഞ്ഞു. ആറു തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കാഷ്മീരിലെ വെള്ളപ്പൊക്കം മുതലെടുത്താണു തീവ്രവാദികള്‍ നുഴഞ്ഞുകയറ്റശ്രമം നടത്തിയത്.

തെക്കന്‍ കാഷ്മീര്‍ പ്രളയക്കെടുതിയിലായിരുന്ന സെപ്റ്റംബര്‍ രണ്ടിനു ഷോപ്പിയാനു സമീപം നടത്തിയ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തി. സെപ്റ്റംബര്‍ ഒമ്പതിനും പത്തിനും ശ്രീനഗറിനു സമീപം നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 17നു രണ്ടും 19നു നാലും തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

Top