കാഷ്മീരിലെ ജനങ്ങള്‍ക്ക് സഹായം ; റൈസ് ബക്കറ്റ് ചലഞ്ചുമായി കോല്‍ക്കത്ത

കോല്‍ക്കത്ത: പ്രളയം തൂത്തെറിഞ്ഞ കാഷ്മീരിനായി റൈസ് ബക്കറ്റ് ചലഞ്ചുമായി കോല്‍ക്കത്ത ജനത കൈകോര്‍ക്കുന്നു. ഇതുവരെ റൈസ് ബക്കറ്റ് ചലഞ്ചിലൂടെ ഏകദേശം 400 കിലോ അരി ശേഖരിച്ചു. ഈമാസം 21-ന് ശേഖരിച്ച മുഴുവന്‍ അരിയും കാഷ്മീരിലെത്തിക്കുമെന്നും പരിപാടിയുടെ വോളണ്ടിയര്‍ സാറ അദികാരി പറഞ്ഞു.

ഹൗറയിലെ അവാനി റിവര്‍സൈഡ് മാളില്‍ ദാന്‍ ഉത്സവ് വാരാഘോഷത്തിന്റെ ഭാഗമായാണ് റൈസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. ഇങ്ങനെ ലഭിക്കുന്ന അരി കാഷ്മീരിലെ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വിതരണം ചെയ്യുകയാണ്.
കോല്‍ക്കത്തയില്‍ കാഷ്മീരിനുവേണ്ടിയുള്ള റൈസ് ബക്കറ്റ് ചലഞ്ചിന് ഓണ്‍ലൈനിലും വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഇന്ത്യന്‍ പതിപ്പായാണ് റൈസ് ബക്കറ്റ് ചലഞ്ച് ആരംഭിച്ചത്.

Top