ജമ്മു: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജില്ലയിലെ ബാലാകോട്ടെ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഞായറാഴ്ച വൈകിട്ടാണ് പ്രകോപനമൊന്നുമില്ലാതെ പാക് സേന വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടൊപ്പം നിരവധി കുഴിബോംബുകളും അതിര്‍ത്തിയില്‍ പൊട്ടി. ഇന്ത്യന്‍ വശത്ത് ആര്‍ക്കും ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാശ്മീര്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവയ്പ്


