കാശ്മീരില്‍ സൈന്യം നാല് പാക് ഭീകരരെ വധിച്ചു; ഒരാളെ ജീവനോടെ പിടികൂടി

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും പാക് ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പന്‍സ്‌ലയില്‍ റാഫിയാബാദിലായിരുന്നു ഏറ്റുമുട്ടല്‍. പാക്കിസ്ഥാനിലെ മുസഫര്‍ ഗര്‍ ബലുചിലെ ഇരുപത്തിരണ്ടുകാരനായ സജ്ജദ് അഹമ്മദ് ആണ് പിടിലായത്.

ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാലു ഭീകരരില്‍ ഒരാളെയാണ് പിടികൂടിയത്. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ബാക്കി നാല് ഭീകരരെ വധിച്ചു. പിടിയിലായ ഭീകരനെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഈ മാസം ആദ്യം ജമ്മു കാഷ്മീരിലെ ഉധംപുര്‍ ജില്ലയില്‍ ആക്രമണം നടത്തിയ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ നാട്ടുകാരും സൈന്യവും ചേര്‍ന്ന് പിടികൂടിയിരുന്നു. നവേദിനെ ചോദ്യം ചെയ്തതിലൂടെ ഇന്ത്യയിലേക്കു കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുമെന്ന വിവരം രഹസ്യന്വേഷണ വിഭാഗത്തിനു ലഭിച്ചിരുന്നു.

Top