കാശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. റെഡ്‌വാനി ബാല ഗ്രാമത്തിലാണു സംഭവം. ലഷ്‌കര്‍ ഇ തോയിബ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് ഒരു വീട് സുരക്ഷാസേന വളയുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Top