ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മുന്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു. മുന്‍ ഡിഎസ്പി ബഷീര്‍ അഹമ്മദ് ദാര്‍ ആണ് കൊല്ലപ്പെട്ടത്. കുല്‍ഗ്രാം മേഖലയിലാണ് സംഭവമുണ്ടായത്. മോട്ടോര്‍സൈക്കിളിലെത്തിയ തീവ്രവാദികള്‍ അഹമ്മദ് ദാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ മുന്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു


