കാശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം സുരക്ഷാ സേന തകര്‍ത്തു. കാശ്മീരിലെ കുപ്‌വാരയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തത്. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതം തകര്‍ത്തത്.  സംഭവ സ്ഥലത്തു നിന്നും മൂന്ന് എകെ 47 റൈഫിള്‍സ്, വെടിമരുന്ന്, സര്‍ക്യൂട്ട്, ആര്‍.പി.ജി എന്നിവ കണ്‌ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണെന്ന്  സൈനിക വക്താവ് അറിയിച്ചു.

Top