കാശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം മോദിയുടെ ദീപാവലി

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം കശ്മീരിലെ പ്രളയബാധിതര്‍ക്കൊപ്പം. നാളെ ശ്രീനഗറിലേക്ക് പോകുമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് മോദിയുടെ കശ്മീര്‍ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. നാളെ ശ്രീനഗറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസം പൂര്‍ണ്ണമായും ചെലവഴിക്കും. പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന സഹോദരി സഹോദരന്മാര്‍ക്കൊപ്പം ദീപാവലി ദിനത്തില്‍ ശ്രീനഗറിലുണ്ടാകുമെന്ന് മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് മോദി ജമ്മുകശ്മീരിലെത്തുന്നത്. നേരത്തെ പ്രളയക്കെടുതി നേരിട്ടു കാണാനെത്തിയപ്പോള്‍ ജമ്മുകശ്മീരിന് അടിയന്തര സഹായം അനുവദിക്കുകയും പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം വലിയ മാറ്റങ്ങള്‍ക്ക് വ!ഴിവെക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഉധംപൂര്‍ എ.പി ജിതേന്ദ്ര സിങിനെ ജമ്മുകശ്മീര്‍ ഭരണ പിടിച്ചെടുക്കാനുള്ള ദൗത്യമേല്‍പ്പിച്ച് കശ്മീരിലേക്കയക്കാനും

Top