കാവിയ തലൈവന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കാവിയ തലൈവന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വസന്തബാലന്‍ സംവിധാന ചെയ്യുന്ന ചിത്രത്തില്‍ വേദിക, അനൈക സോതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നാടക കലാകാരന്മാരുടെ കഥയാണ് കാവിയ തലൈവന്‍ പറയുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

അങ്ങാടി തെരുവെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വസന്തബാലന്‍.

Top