കാഴ്ച വൈകല്യമുള്ളവര്‍ക്കായി ഡോട്ട് സ്മാര്‍ട്ട് വാച്ചുകള്‍ എത്തി

കാഴ്ച വൈകല്യമുള്ളവര്‍ക്ക് സന്ദേശങ്ങളും ഇ-പുസ്തകങ്ങളും വായിക്കാന്‍ ബ്രെയില്‍ ലിപിയില്‍ തയാറാക്കിയ ഡോട്ട് (Dot) സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ദക്ഷിണ കൊറിയന്‍ കമ്പനിയാണ് വാച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ബ്ലുടൂത്ത് വഴി ബന്ധിപ്പിച്ച് മറ്റ് ഉപകരണങ്ങളില്‍ നിന്നുമുള്ള ലിങ്കുകള്‍ ബ്രെയില്‍ ലിപിയില്‍ വായിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ഉപഭോക്താവിന് മൊബൈലില്‍ വാചകത്തിലുള്ള സന്ദേശം ലഭിക്കുമ്പോള്‍ ഫോണിലെ ആപ്ലിക്കേഷന്‍ ഇത് ബ്രെയില്‍ ലിപിയിലേക്ക് മൊഴിമാറ്റി ബ്‌ളൂടൂത്ത് വഴി സ്മാര്‍ട്ട് വാച്ചിലേക്ക് അയക്കും. അതില്‍നിന്ന് ബ്രെയില്‍ ലിപിയില്‍ വായിക്കാം.

ഉപഭോക്താവിന് അനുസൃതമായ രീതിയില്‍ വായനയുടെ വേഗം ക്രമീകരിക്കാനുള്ള സംവിധാനവുമുണ്ട്.

ഇ-പുസ്തകങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ബ്രെയില്‍ ലിപിയിലുള്ള പുതിയ സംവിധാനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Top