കാലിഫോര്‍ണിയായില്‍ കാട്ടുതീ അടങ്ങുന്നില്ല

കാലിഫോര്‍ണിയ: മധ്യ കാലിഫോര്‍ണിയായില്‍ അഞ്ചു ദിവസമായി തുടരുന്ന കാട്ടുതീ ഇരട്ടി പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ട്. 12 മണിക്കൂറിനുള്ളില്‍ തീ 288 സ്‌കോയര്‍ കിലോമീറ്ററിലേക്ക് പടര്‍ന്നതായാണ് പുറത്തു വരുന്ന വിവരം. കാട്ടുതീ പടരുന്ന പ്രദേശത്തു നിന്നും ആളുകളെ 60 മൈല്‍ കിഴക്കുള്ള സാക്രമെന്റോ എന്ന സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. 3600-ല്‍ അധികം അഗ്നിശമനാ സേനാംഗങ്ങള്‍ ഒരുമിച്ചാണ് കാട്ടുതീ പടരുന്നത് തടയുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. എല്‍ഡോറാഡോ ദേശീയ വനത്തിന്റെ ഭൂരിഭാഗവും കാട്ടുതീയില്‍ കത്തി നശിച്ചു.

 കാട്ടുതീയില്‍ പ്രദേശവാസികളായ 110 പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശക്തമായി തുടരുന്ന കാറ്റ് തീയണയ്ക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. രണ്ടു പള്ളികളും ഒരു ലൈബ്രറിയും കാട്ടുതീയില്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
Top