തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി.
പ്രോ വി.സിയുടെ പി.എയുടെ മകള്‍ക്ക് അനധികൃതമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രൊ വൈസ് ചാന്‍സലര്‍ രവീന്ദ്രനാഥ്, പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍.എസ് രാമകൃഷ്ണന്‍, രാമകൃഷ്ണന്റെ മകള്‍ സംഗീത എന്നിവര്‍ക്കെതിരെ കേസെടുക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു.


