കാലടിയില്‍ പുതിയ പാലത്തിന് അനുമതി

തിരുവനന്തപുരം: കാലടിയില്‍ പുതിയ പാലം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായി. നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയൊരെണ്ണം പണിയാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണി ഒക്‌ടോബര്‍ അഞ്ചിന് മുന്‍പ് പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പുതിയ പാലത്തിനായി ഉടന്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ തുടങ്ങാനും തീരുമാനമായി.

കഴിഞ്ഞ ദിവസമാണ് കാലടി പാലത്തില്‍ വിളളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതിനാല്‍ എംസി റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Top