കാമുകനെ കാണാന്‍ മതില്‍ ചാടിയ യുവതി ഷോക്കേറ്റു മരിച്ചു

ബീജിംഗ്: കാമുകനെ കാണാന്‍ രാത്രിയില്‍ യൂണിവേഴ്‌സിറ്റിയുടെ വൈദ്യുത വേലി ചാടിക്കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് സംഭവം. ജിയോ ചിന്‍ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സഹപാഠികളാണ് ചിന്നിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിഷര്‍ട്ടും ഷോര്‍ട്‌സും മാത്രം ധരിച്ച് കമ്പിവേലിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് ചിന്നിനെ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റിയുടെ വലിയ ഉയരമുള്ള മതിലിനു മുകളിലായി വെദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട്.

മതിലില്‍ അള്ളിപ്പിടിച്ചുകയറി വേലിക്കിടയിലൂടെ നൂണ്ട് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചിന്നിന് ഷോക്കേല്‍ക്കുകയായിരുന്നെന്നു എന്നാണ് സൂചന. യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ചിലര്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നാണ് മതിലിനുമുകളില്‍ കമ്പിവേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടാവുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.

Top