ന്യൂഡല്‍ഹി: ഹരിയാന ഗവണ്‍മെന്റ് മുന്നോട്ട് വച്ച കാബിനറ്റ് പദവി തനിക്ക് വേണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവ്. താനൊരു സന്യാസിയാണ്. മനുഷ്യരെ സേവിക്കുക എന്നതാണ് തന്റെ ഏക ലക്ഷ്യം. തനിക്ക് വി.ഐ.പി ആനുകൂല്യങ്ങളൊന്നും അനുഭവിക്കണമെന്ന് ആഗ്രഹമില്ലെന്നും മന്ത്രിതല പദവികളൊന്നും താന്‍ നോക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കുന്നതിന്റെ ബ്രാന്റ് അംബാസഡറായ ബാബാ രാംദേവിനെ ആശംസിക്കുന്നതിനായാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഗവണ്‍മെന്റ് അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്.


