കാതറിന്‍ വിനര്‍ ദി ഗാര്‍ഡിയന്റെ എഡിറ്റര്‍ ഇന്‍ ചീഫ്

ലണ്ടന്‍: ബ്രിട്ടണ്‍ ആസ്ഥാനമായ പ്രമുഖ പത്രമായ ദി ഗാര്‍ഡിയന്റെ പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് ആയി കാതറിന്‍ വിനറിവെ നിയമിച്ചു. പത്രത്തിന്റെ 194 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.
പത്രത്തിന്റെ ഇപ്പോഴത്തെ ഡെപ്യൂട്ടി എഡിറ്ററും ദി ഗാര്‍ഡിയന്റെ അമേരിക്കന്‍ പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമാണ് കാതറിന്‍. അലന്‍ റോസ്ബ്രിഡ്ജറിന് പകരമാണ് കാതറിനെ നിയമിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോഡില്‍ നിന്നും ഡിഗ്രി നേടിയ കാതറിന്‍ 1997ലാണ് ഗാര്‍ഡിയനില്‍ ചേര്‍ന്നത്.

Top