കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സെന്റ് ഡെനിസ്: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എംഎച്ച് 370 എന്ന ബോയിങ് 777 വിമാനത്തിനോടു സാമ്യമുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനു സമീപം ഫ്രഞ്ച് ഭരണ പ്രദേശമായ റീയൂണിയന്‍ ദ്വീപിന്റെ തീരത്താണ് അവശിഷ്ടങ്ങള്‍ അടിഞ്ഞത്.

വിമാനം കാണാതായതിനെ തുടര്‍ന്ന് മധ്യേഷ്യ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ ഇരുപത്തഞ്ച് രാജ്യങ്ങള്‍ പങ്കെടുത്ത തിരച്ചില്‍ നടന്നിരുന്നു. 43 കപ്പലുകളും 60 വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുത്തു. വിമാനം ഭീകരര്‍ തട്ടിക്കൊണ്ടുപോയതാണെന്നും മിസൈലുപയോഗിച്ച് തകര്‍ത്തതാണെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് റീയൂണിയന്‍ ദ്വീപിലെ ഫ്രഞ്ച് വ്യോമസേനാംഗം അറിയിച്ചു.

Top