കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രം കേരളത്തിന്റെ വിശദീകരണം തേടി

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം വീണ്ടും സംസ്ഥാനത്തിന്റെ വിശദീകരണം തേടി. പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് വ്യക്തത വേണമെന്ന് കേന്ദ്രത്തിന്റെ നോട്ടീസില്‍ പറയുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം ഉടന്‍ വിശദീകരണം നല്‍കണം.

വിഷയം പരിഗണിച്ച ഇന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി.ഉമ്മനെ വിളിച്ചുവരുത്തി.

Top