കസിന്‍സ് ചിത്രീകരണം പുരോഗമിക്കുന്നു

എണ്‍പതു ലക്ഷത്തോളം രൂപ മുതല്‍മുടക്കിയ ഒരു ഗാനരംഗത്തോടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സ് എത്തന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ ആരംഭിച്ചു. രാജഭരണത്തിന്റെ ഓര്‍മകള്‍ പേറുന്ന പ്രൗഢഗംഭീരമായ മൈസൂര്‍ രാജകൊട്ടാരമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. തുടര്‍ന്നു കര്‍ണാടകയിലെ ഹംബി, കൊടൈക്കനാല്‍, മൂന്നാര്‍, ആതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരിക്കും.

സമീപകാല മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിത്. വൈശാഖ സിനിമയുടെ ബാനറില്‍ രാജനാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോബോബന്‍, ഇന്ദ്രജിത്ത്, സുരാജ്, ജോജുജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ കസിന്‍സാകുന്നത്.

വേദിക, നിഷാഅഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, പി.ബാലചന്ദ്രന്‍, പൊന്നമ്മബാബു, സുനില്‍സുഗത, ശ്രീദേവി ഉണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു. സേതുവിന്റേതാണ് തിരക്കഥ. സംഗീതം- എം.ജയചന്ദ്രന്‍

Top