ശ്രീനഗര്‍ : ജമ്മുകശ്മീരിനുള്ള പ്രത്യേകാധികാരം പിന്‍വലിക്കുമെന്നു ബിജെപി പ്രകടന പത്രിക. ബിജെപി സ്ഥാനാര്‍ഥികളുടെ എതിര്‍പ്പ് മറികടന്നാണു പാര്‍ട്ടി തീരുമാനം. ഇതോടെ പുറത്തിറങ്ങാനിരിക്കുന്ന പ്രകടന പത്രിക വിവാദത്തിലായി. വൈകാരിക വിഷയങ്ങളില്‍ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നു സംസ്ഥാന നേതാക്കള്‍.
പത്രികയില്‍ നിന്ന് ഇത് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അമീര കഡല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഹിന ഭട്ടാണ് ബിജെപിക്കെതിരേ ആദ്യം രംഗത്തെത്തിയത്. ‘ആര്‍ട്ടിക്കിള്‍ 370ല്‍ തൊട്ടാല്‍ കശ്മീരികള്‍ തോക്കെടുക്കും. ഞാനും ഒരു കശ്മീരാണ്’ ഹിന. ആര്‍ട്ടിക്കിളിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഹോംഷാലിബാഗ് സ്ഥാനാര്‍ഥി ഗുലാം നബി ദര്‍.
ഇതോടെ പാര്‍ട്ടി വിഷമവൃത്തത്തിലായിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്തിമ പ്രകടന പത്രികയില്‍ ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണു റിപ്പോര്‍ട്ട്.ഈ മാസം 25 മുതല്‍ അഞ്ചു ഘട്ടമായിട്ടാണു ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്.


