കശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനീകന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. റാഫിയാബാദിലെ ലഡൂര ഗ്രാമത്തില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.

ലഡൂര ഗ്രാമത്തിലുള്ള വീട്ടില്‍ ഒരു ഭീകരന്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്നു തിരച്ചില്‍ നടത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഹിസ്ബുല്‍ മുജാഹിദ്ദിന്‍ നിന്നു വിട്ടുപോയ ലഷ്‌കറെ ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട ഭീകരനായിരുന്നു ഒളിച്ചു കഴിഞ്ഞിരുന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ശ്കതമായ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം ഭീകരനെ വധിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ജമ്മു കശ്മീരില്‍ തുടരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ ജീവനോടെ പിടികൂടാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നു.

Top