കശ്മീരില്‍ അജ്ഞാത സംഘത്തിന്റെ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും വെടിവെപ്പ്. കശ്മീരിലെ സോപോര്‍ ജില്ലയിലാണ് അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മുന്‍ അംഗമായ മെഹര്‍ജുദ്ദിന്‍ ദാര്‍ എന്നയാളായാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ സോപൂരില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏതു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Top