കവിയൂര്‍ പീഡനക്കേസ്: മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി

തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന സിബിഐയുടെ കണ്ടെത്തലാണ് കോടതി തള്ളിയത്.
അച്ഛന്‍ നാരായണന്‍നമ്പൂതിരി അനഘയെ പീഡിപ്പിച്ചതായ സിബിഐ വാദം ശാസ്ത്രീയ അടിത്തറയില്ലാതെയാണെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു.

അനഘയും കുടുംബവും ജീവനൊടുക്കുന്നതിന് മുമ്പ് നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചതായാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ വാദം കോടതി നേരത്തെ നിരാകരിച്ചിരുന്നെങ്കിലും ലതാനായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണെന്ന് വ്യക്തമാക്കിയ കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടു. സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും കോടതി സിബിഐയെ ഓര്‍മ്മിപ്പിച്ചു.

Top