കവാസാക്കി നിന്‍ജ എച്ച് 2 ആര്‍

ലോകത്ത് വന്‍ സ്വീകാര്യതയുള്ള ബൈക്കുകളില്‍ ഒന്നാണ് കവാസാക്കിയുടെ നിന്‍ജ. നിന്‍ജ ശ്രേണിയിലെ ഏറ്റുവും പുതിയ പതിപ്പായ നിന്‍ജ എച്ച് 2 ആറിന്റെ പ്രോമൊ വിഡിയോ പുറത്തിറങ്ങി. നിന്‍ജ എച്ച് 2 ആര്‍ എന്ന പേരിട്ടിരിക്കുന്ന ബൈക്ക് വേഗതയ്ക്കു വേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്.

സൂപ്പര്‍ ചാര്‍ജഡ് എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ ആദ്യ ലുക്കുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഡിസൈന്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായതോടെ ഇനി കരുത്തിന്റെ കാര്യത്തില്‍ വാഹനപ്രേമികള്‍ ആശങ്കപ്പെടേണ്ടി വരില്ല എന്നാണ് പറയുന്നത്. 2015ല്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ബൈക്കിന്റെ ലൂക്ക് ആദ്യമായാണ് കവാസാക്കി പുറത്തു വിടുന്നത്. അതേസമയം വിലയും മറ്റും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല .

Top