കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കിറ്റക്‌സ് ഗാര്‍മെന്റ്‌സ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സിന് ലാഭത്തിലും വിറ്റുവരവിലും റെക്കോഡ് നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ അറ്റാദായം 99 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 57 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ 73 ശതമാനമത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആകെ വിറ്റുവരവാകട്ടെ 455 കോടി രൂപയില്‍ നിന്ന് 525 കോടി രൂപയായും ഉയര്‍ന്നു.

കമ്പനി റെക്കോഡ് നേട്ടം രേഖപ്പെടുത്തിയതോടെ ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രതിഓഹരി വരുമാനം 20.74 രൂപയായി ഉയര്‍ന്നു. 2014 മാര്‍ച്ചില്‍ ഇത് 12.08 രൂപയായിരുന്നു. ഓഹരി വിലയാകട്ടെ രണ്ടുവര്‍ഷം കൊണ്ട് 89 രൂപയില്‍ നിന്ന് 534 രൂപയിലുമെത്തി. കമ്പനിയുടെ മികച്ച നേട്ടം പരിഗണിച്ച് ഓഹരിയുടമകള്‍ക്ക് ഓഹരി ഒന്നിന് ഒന്നര രൂപ വീതം ലാഭവിഹിതം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

2018ഓടെ നവജാത ശിശുക്കളുടെ വസ്ത്രനിര്‍മാണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാകാനാണ് കിറ്റക്‌സ് ലക്ഷ്യമിടുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് കിറ്റക്‌സ്

Top