കള്ളപ്പണ നിക്ഷേപം: ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സ്വിസ് ബാങ്ക്

ന്യൂഡല്‍ഹി: രഹസ്യ അക്കൗണ്ടുകളില്‍ കള്ളപണ നിക്ഷേപം നടത്തിയ ഇന്ത്യാക്കാരോട് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ സ്വിസ് ബാങ്കുകള്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ പിന്‍വലിക്കാനാണ് സ്വിസ് ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് ഇന്ത്യാക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി പ്രമുഖ ദിനപ്പത്രമായ ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സ്വിസ് ബാങ്കിലെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇന്ത്യ അന്വേഷണം ഊര്‍ജ്ജിതമാക്കും.സ്വിസ് ബാങ്കുകളില്‍ രഹസ്യ അക്കൗണ്ടുള്ള 50 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ സ്വിറ്റ്‌സര്‍ലന്റിനോട് ആവശ്യപ്പെട്ടു.ജനീവയിലെ എച്ച് എസ് ബി സിയിലെ 50 നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഇന്ത്യ സ്വിസ് ബാ

Top