കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ നുണപരിശോധനാഫലം ടി. ഒ സൂരജിന് അനുകൂലമെന്ന് റിപ്പോര്‍ട്ട്. ഭൂമിതട്ടിപ്പ് കേസില്‍, അന്ന് ലാന്‍ഡ് റവ്യൂ കമ്മീഷണറായിരുന്ന ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
നുണപരിശോധനയില്‍ 12 ചോദ്യങ്ങളാണ് സിബിഐ സൂരജിനോട് ചോദിച്ചത്. എന്നാല്‍ ഒന്നിലും കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സൂരജിന് ബന്ധമുണ്ടെന്ന് കരുതുന്ന രീതിയിലുള്ള ഉത്തരം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കൊച്ചി സിബിഐ യൂണിറ്റിനു ലഭിക്കും.
കേസില്‍ നുണപരിശോധനയ്ക്ക് സൂരജ് സ്വയം തയാറാവുകയായിരുന്നു. സൂരജിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സിബിഐയ്ക്ക് തെളിവു ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് സ്വയം തയാറായി അദ്ദേഹം മുന്നോട്ടുവന്നത്.


