കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ മാധ്യമങ്ങളെ കോടതിയില്‍ തടഞ്ഞു. സിജെഎം കോടതിയാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
തുറന്ന കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചതെങ്കിലും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ജഡ്ജി നിര്‍ദ്ദേശിക്കുകയായിരുന്നു. കേസിലെ കക്ഷികളും പരാതിക്കാരും അല്ലാതെ മറ്റാരും കോടതിയില്‍ നില്‍ക്കരുതെന്നും സി.ജെ.എം ഉത്തരവിട്ടു. തുടര്‍ന്ന് മാദ്ധ്യമങ്ങളെ ഒഴിവാക്കിയാണ് മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയില്‍ 11ന് വിധി പറയും.


