ന്യൂഡല്‍ഹി: പ്രമുഖ കന്നഡ സാഹിത്യകാരനും ഹംപിയിലെ കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ മല്ലേശപ്പ എം. കല്‍ബുര്‍ഗി വെടിയേറ്റുമരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് സി.പി.എം പി.ബി. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. തീവ്ര വര്‍ഗീയവാദികളാണ് സംഭവത്തിനു പിന്നില്‍. പ്രതികളെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരണമെന്ന് പി.ബി ആവശ്യപ്പെട്ടു.
കല്‍ബുര്‍ഗിയുടെ കൊലപാതകം അപലപനീയമെന്ന് പോളിറ്റ് ബ്യൂറോ


