ന്യൂഡല്‍ഹി: കല്‍ക്കരിക്കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍.
ലളിത് മോഡി വിവാദത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സുഷമ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിനെതിരെ പ്രത്യാരോപണവുമായി എത്തിയിരിക്കുന്നത്.
കല്‍ക്കരിക്കേസ് പ്രതി സന്തോഷ് ബഗ്രോദിയക്ക് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് തന്നോട് ആവശ്യപ്പെട്ടത്. ഈ നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സുഷമ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.


