കല്യാണം കഴിക്കാനുള്ള മൂഡിലല്ല: സല്‍മാന്‍ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ താനിപ്പോള്‍ വിവാഹം ചെയ്യാനുള്ള മൂഡിലല്ലെന്നാണ് താരം പറയുന്നത്. വിവാഹത്തെപ്പറ്റി എപ്പോള്‍ ചോദിച്ചാലും അപ്പോഴെല്ലാം എന്തെങ്കിലും കളി പറഞ്ഞ് അതില്‍ നിന്നും ഒഴിയുന്നതാണ് സല്ലുവിന്റെ പതിവ്.

അടുത്തിടെ അറേഞ്ച്ഡ് വിവാഹത്തോട് തനിക്ക് താല്‍പര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. തന്റെ ഭാവിവധുവിന് എന്തെല്ലാം ഗുണങ്ങള്‍ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യം ഉയര്‍ന്നതോടെ ‘വിവാഹം വേണ്ടെന്ന് വച്ചു.. പ്രണയം തിരിച്ചു വന്നു’ എന്നാണ് സല്ലു മറുപടി പറഞ്ഞത്.

നാല്‍പ്പത്തിയൊമ്പതുകാരനായ സല്‍മാന്റെ പ്രണയ ജീവിതം എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചവയാണ്. സോമി അലി, സംഗീത ബിജ്‌ലാനി, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങിയവരുമായെല്ലാം താരത്തിനുണ്ടായിരുന്ന പ്രണയം ആരാധകരും മാദ്ധ്യമങ്ങളും ഒരു കാലത്ത് ആഘോഷിച്ചവയാണ്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബജ്‌രംഗി ഭായിജാന്‍ എന്ന ചിത്രത്തിലെ ‘ആജ് കീ പാര്‍ട്ടി’ എന്ന ഗാനം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സല്‍മാന്‍. ചിത്രത്തില്‍ കരീന കപൂറും നസ്രുദീന്‍ സിദ്ദിഖിയും പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.

Top