രാജ്യം ദുഖാചരണത്തില്‍; നൃത്തം ചെയ്ത്‌ അവധി ആഘോഷിച്ച ആസാം മുഖ്യമന്ത്രി വിവാദത്തില്‍

ഗോഹട്ടി: എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വേര്‍പാടില്‍ രാജ്യം ദുഖം ആചരിക്കുമ്പോള്‍ ആസാം മുഖ്യമന്ത്രിയുടെ അവധി ആഘോഷം വിവാദമാകുന്നു.

കഴിഞ്ഞ ദിവസം നാഗോണില്‍ അവധി ആഘോഷത്തിനെത്തിയ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഗോള്‍ഫ് കളിക്കുന്നതിന്റെയും സ്ത്രീകള്‍ക്കൊപ്പം നൃത്തംവയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന് ആദരം അര്‍പ്പിച്ച് ഏഴു ദിവസത്തെ ദുഖാചരണമാണ് രാജ്യത്തു നടക്കുന്നത്. സര്‍ക്കാരുകളുടെ ആഘോഷ പരിപാടികളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.

മന്ത്രിമാരടക്കം പ്രമുഖരെല്ലാം പൊതുപരിപാടികള്‍ ഏഴു ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ അവധിയാഘോഷം വിവാദമായിരിക്കുന്നത്.

Top