കറാച്ചിയില്‍ തീവ്രവാദി ആക്രമണം; രണ്ടു മരണം

കറാച്ചി: കറാച്ചിയില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പോലീസ് ഉന്നത ഉദ്യോഗസ്ഥനെ ലക്ഷ്യംവച്ച് നടത്തിയതായിരുന്നു സ്‌ഫോടനം.

എസ്എസ്പി ഫറൂഖ് അവാനയെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചത്. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. അവാന പരിക്കുകളോടെ രക്ഷപെട്ടു.

അവാന ഇത് രണ്ടാം തവണയാണ് തീവ്രവാദി ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നത്. 2010 ല്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ വെടിയേറ്റു. തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് അവാന.

Top