കര്‍ഷകരെ ദ്രോഹിക്കുന്ന കെ.എം മാണിയെ വെടിവെച്ചു കൊല്ലണമെന്ന് പിസി ജോര്‍ജ്

പാലക്കാട്: ഭൂനികുതി അഞ്ച് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന മന്ത്രി കെ എം മാണിയെ വെടിവെച്ച് കൊല്ലണമെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മനുഷ്യനെ കൊല്ലാന്‍ നിയമം അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമായിരുന്നുവെന്നും പി സി ജോര്‍ജ് പാലക്കാട് പറഞ്ഞു.

മാണിയുടെ കുടുംബത്തെയും ബന്ധുക്കളെയും സഹായിക്കാനാണ് പട്ടയ വിതരണ നിയമത്തില്‍ മാറ്റം വരുത്തിയത്. മൂന്നാറിലും കുമളിയിലും ഉള്‍പ്പെടെ മാണിക്കും ബന്ധുക്കള്‍ക്കും റിസോര്‍ട്ടുകള്‍ ഉണ്ടെന്നും ജോര്‍ജ് ആരോപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മാണിയോടൊപ്പം ഉണ്ടാകില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

Top