കര്‍ണാടകയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം

മംഗളൂരു: കര്‍ണാടകയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു നാലു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ കുന്ദ താലൂക്കിലെ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിയുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ടാങ്കറിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

Top