കരിപ്പൂര്‍ വെടിവെയ്പ്: സംഭവത്തില്‍ സുരാക്ഷാ വീഴ്ചയില്ലെന്ന്‌ എഡിജിപിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴചയുണ്ടായിട്ടില്ലെന്ന് ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സുരക്ഷാവീഴ്ചയായി കണക്കാക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാക്കുതര്‍ക്കവും വെടിവെയ്പും അതിന് ശേഷമുണ്ടായ അക്രമങ്ങളിലുമായി വിമാനത്താവളത്തിന് രണ്ട് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡി.ജി.പി ടി.പി സെന്‍കുമാറിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.

Top