കാഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ സിഐഎസ്എഫ് ജവാന്‍ മരിക്കാനിടയായ സംഭവത്തില്‍ കൊണ്ടോട്ടി സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും.
ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷറഫുദ്ദീന്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. സംഭവ സ്ഥലത്തു നിന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
സംഭവവുമായി ബന്ധപ്പെട്ടു 15 അഗ്നിശമന ജീവനക്കാരെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച സിഐഎസ്എഫ് ജവാന്‍ ജയ്പാല്‍ യാദവിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.


