കോഴിക്കോട്: കരിപ്പൂര്‍ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്ന് മൂന്നു റൗണ്ട് വെടിയുതിര്‍ത്തതിന്റെ തെളിവ് പൊലീസ് അന്വേഷണസംഘത്തിന് ശേഖരിക്കാനായില്ല. തെളിവ് ലഭിച്ചത് ഒരു റൗണ്ട് വെടിയുതിര്‍ത്തതിന് മാത്രം.
സീതാറാമിന്റെ കൈവശമുണ്ടായിരുന്ന 30 തിരകളില്‍ 29 എണ്ണവും കണ്ടെടുത്തു. എന്നാല്‍ ജവാന് വെടിയേറ്റശേഷം സീതാറാം ചൗധരി രണ്ട് റൗണ്ട് വെടിവച്ചതായാണ് പൊലീസ് നിഗമനം. ഒന്നിലേറെ തവണ വെടിവയ്ക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. വിചാരണയില്‍ സീതാറാമിന്റെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളുടെ എണ്ണം കേസിന്റെ ഗതിയെത്തന്നെ ബാധിക്കും.
അതേ സമയം, കരിപ്പൂര്‍ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന് സിഐഎസ്എഫ് എഡിജി പാച്ച് നന്ദ സഹായം വാഗ്ദാനം ചെയ്തതോടെയാണ് അറസ്റ്റ് വേഗത്തിലാകുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സായുധ പൊലീസ് സുരക്ഷ തുടരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്. സിഐഎസ്എഫ് എഡിജി പാച്ച് നന്ദ അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തി.


