തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് മരിച്ച സിഐഎസ്എഫ് ജവാന്‍ സുരേഷ് സിംഗ് യാദവിന്റെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സഹായധനം നല്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ലോ ഫ്‌ളോര്‍ വോള്‍വോ ബസിടിച്ചു മരിച്ച രണ്ട് അന്ധക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ വീതം നല്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കരിപ്പൂരില്‍ മരിച്ച സിഐഎസ്എഫ് ജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്കും


